കുഞ്ഞുങ്ങള്‍ക്ക് സൌജന്യ ഹൃദയ ശസ്ത്രക്രീയ

Tuesday, January 27, 2009

റെഡിമെയ്ഡ് ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍


കടപ്പാട്: മനോരമഓണ്‍ലയ്ന്‍


ദൈവമേ എന്തൊരു കടുംകൈ ആണ് ഈ പിഞ്ചുകുഞ്ഞിനോടു ചെയ്യുന്നത്. തലയില്‍ കൈവച്ചു ചോദിച്ചു കൊണ്ട് കുഞ്ഞിന്റെ അമ്മയെ പകയോടെ നോക്കും ചിലര്‍. കുഞ്ഞിനെ റെഡിമെയ്ഡ് ഡയപ്പര്‍ അണിയിക്കുന്ന അമ്മമാരാണു പലപ്പോഴും ഇത്തരം അപ്രതീക്ഷിത ആക്രമണങ്ങള്‍ക്കു വിധേയരാവുക.
ആണ്‍കുട്ടികളെ റെഡിമെയ്ഡ് ഡയപ്പര്‍ ധരിപ്പിച്ചാല്‍ അവരുടെ ലൈംഗിക ശേഷി പോലും നഷ്ടപ്പെട്ടു പോകുമെന്ന് വിശ്വസിക്കുന്നവരുണ്ട്. പക്ഷേ ശരിയായ വിധത്തില്‍ ഉപയോഗിച്ചാല്‍ ഡയപ്പര്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല. ചുരുക്കത്തില്‍ ഡയപ്പര്‍ അല്ല, അതുപയോഗിക്കുന്നതിലുള്ള അശ്രദ്ധയാണ് കുഴപ്പങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്.
ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണു ശ്രദ്ധിക്കേണ്ടത്?നിലവാരമുള്ള റെഡിമെയ്ഡ് ഡയപ്പറുകള്‍ വേണം തിരഞ്ഞെടുക്കാന്‍. രാവിലെ കുഞ്ഞിനെ ഡയപ്പര്‍ കെട്ടിച്ചാല്‍ വൈകുന്നേരം വരെ അതു മാറ്റാതെ കൊണ്ടുനടക്കുന്ന അമ്മമാരുണ്ട് 3-4 മണിക്കൂര്‍ കൂടുമ്പോള്‍ ഡയപ്പര്‍ നിര്‍ബന്ധമായും മാറ്റണം. മലവും മൂത്രവും ഡയപ്പറിനുള്ളില്‍ ഏറെ സമയം കെട്ടിനിന്നാല്‍ അതിലെ അണുക്കള്‍ മൂലം കുഞ്ഞിന് ഡയപ്പര്‍ റാഷ് ഉണ്ടാവും. പെണ്‍കുഞ്ഞുങ്ങളില്‍ മൂത്രത്തില്‍ പഴുപ്പിനു കാരണമാകാം. മലദ്വാരവും മൂത്രനാളിയും അടുത്തടുത്തായതു മൂലം മലത്തിലെ അണുക്കള്‍ക്ക് മൂത്രനാളിയിലൂടെ പ്രവേശനം എളുപ്പമായി മാറുകയും പെട്ടെന്ന് അണുബാധ ഉണ്ടാവുകയും ചെയ്യാം.

എന്താണ് ഡയപ്പര്‍ റാഷ്?


ഡയപ്പര്‍ ഉപയോഗിക്കുന്ന ശരീരഭാഗത്ത് ഉണ്ടാവുന്ന ചുവന്നതടിപ്പുകളാണ്
ഡയപ്പര്‍ റാഷ്. ആദ്യം ചുവന്ന കുരുക്കളാവും പ്രത്യക്ഷപ്പെടുക. പിന്നീട് അതു പൊട്ടി നീരൊലിക്കാം. കുഞ്ഞിനു നീറ്റലും അസ്വസ്ഥതയും ഉണ്ടാവും.

ഡയപ്പര്‍ റാഷിനു കാരണങ്ങള്‍ എന്തൊക്കെ?


കുഞ്ഞിന്റെ കാലുകള്‍ക്കിടയില്‍ മാത്രമാണ് ഡയപ്പര്‍ റാഷ് കാണുന്നതെങ്കില്‍ അത് ഡയപ്പര്‍ കൂടുതല്‍ ഇറുക്കി കെട്ടുന്നതു മൂലം അവിടെ വിയര്‍പ്പ് അടിയുന്നതുകൊണ്ടാവാം. കാലിന്റെ വശങ്ങളില്‍ ഡയപ്പര്‍ ഉരയുന്നതു മൂലവും ഡയപ്പര്‍ റാഷ് ഉണ്ടാവാം. റാഷ് ഉള്ള ഭാഗങ്ങളില്‍ കലാമിന്‍ ലോഷന്‍ പുരട്ടുകയും ഡയപ്പര്‍ ധരിക്കാതിരിക്കുകയും ചെയ്താല്‍ രണ്ടോ മൂന്നോ ദിവസംകൊണ്ട് അതു മാറും.
സോപ്പിനോടുള്ള അലര്‍ജി മൂലവും ഡയപ്പര്‍ റാഷ് ഉണ്ടാവാം. വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കുന്നതും സിങ്ക് ഓക്സൈഡ് അടങ്ങിയ ഡയപ്പര്‍ ക്രീമുകള്‍ ഉപയോഗിക്കുന്നതും ഇതു തടയും. അപൂര്‍വമായി ഫംഗല്‍ അനുബാധമൂലവും ഡയപ്പര്‍ റാഷ് ഉണ്ടാവാം. ചര്‍മരോഗവിദഗ്ദ്ധന്റെ സഹായത്തോടെ ഈ പ്രശ്നത്തിനു പരിഹാരം തേടാം.


രാത്രിമുഴുവന്‍ ഡയപ്പര്‍ ഉപയോഗിക്കുന്നതുകൊണ്ടു കുഴപ്പമുണ്ടോ?


രാത്രിയില്‍ കുഞ്ഞിനെ ഡയപ്പര്‍ കെട്ടിച്ചു കിടത്തുന്നതുകൊണ്ട് ഒരു ദോഷവുമില്ല. ഈര്‍പ്പം ഡയപ്പര്‍ വലിച്ചെടുക്കുന്നതു മൂലം മൂത്രമൊഴിച്ചാലും കുഞ്ഞിന് അസ്വസ്ഥതയുണ്ടാവുന്നില്ല. കുഞ്ഞിനും അമ്മയ്ക്കും കൂടുതല്‍ ഉറക്കം കിട്ടുകയും ചെയ്യും. എന്നാല്‍ രാത്രി മുഴുവന്‍ ഒരേ ഡയപ്പര്‍ ഉപയോഗിക്കുന്നതു നന്നല്ല. 3-4 മണിക്കൂര്‍ കൂടുമ്പോള്‍ ഡയപ്പര്‍ മാറ്റി പുതിയത് ഉടുപ്പിക്കണം.

പാകമല്ലാത്ത ഡയപ്പര്‍ പ്രശ്നമുണ്ടാക്കുമോ?


ഇറുക്കമുള്ള ഡയപ്പര്‍ റാഷ് ഉണ്ടാക്കും. അതുപോലെതന്നെ കൂടുതല്‍ അയവുള്ളതു കെട്ടിച്ചാല്‍ മൂത്രം അതിനിടയിലൂടെ പുറത്തേയ്ക്കൊഴുകുന്നതുമൂലം പ്രയോജനം കിട്ടുകയില്ല. കൃത്യമായ അളവിലുള്ള ഡയപ്പര്‍ തിരഞ്ഞെടുക്കുന്നതാണു നല്ലത്.
ഡയപ്പര്‍ കെട്ടും മുമ്പ് ബേബി പൌഡറോ ക്രീമോ ഇടേണ്ട ആവശ്യമുണ്ടോ?ഓരോ തവണ ഡയപ്പര്‍ കെട്ടും മുമ്പ് കുഞ്ഞിനെ കഴുകി വൃത്തിയാക്കണം. വെള്ളം നന്നായി തുText Colorടച്ചുണക്കിയ ശേഷം വേണം ഡയപ്പര്‍ കെട്ടാന്‍. പൌഡര്‍ പൊതുവേ അലര്‍ജിയുണ്ടാക്കാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് ഒഴിവാക്കുന്നതാണ് നല്ലത്. ഡയപ്പര്‍ കെട്ടും മുമ്പ് ക്രീം ഉപയോഗിക്കേണ്ടാവശ്യമില്ല.

കുഞ്ഞിനു പനിയോ വയറിളക്കമോ ഉള്ളപ്പോള്‍ ഡയപ്പര്‍ കെട്ടുമോ?


പനിയുള്ളപ്പോള്‍ കുഞ്ഞിനെ ഉടുപ്പൊന്നും ഇടുവിക്കാതെ കിടത്തുന്നതാണു നല്ലത്. ശരീരം ഇടയ്ക്കിടെ നനഞ്ഞ തുണികൊണ്ടു സ്പഞ്ച് ചെയ്തു കൊടുക്കുകയും വേണം. വയറിളക്കമുള്ളപ്പോള്‍ തുണികൊണ്ടുള്ള ഡയപ്പര്‍ ആണു നല്ലത്. കുഞ്ഞിന്റെ ശരീരത്തില്‍ നിന്നു നഷ്ടപ്പെടുന്ന ജലാംശത്തിന്റെ അളവ് അറിയാന്‍ കഴിയും. കുഞ്ഞിനു നിര്‍ജ്ജലീകരണം സംഭവിക്കുന്നതു തടയാന്‍ ഇത് ആവശ്യമാണ്.

ഡയപ്പര്‍ കെട്ടിച്ചു ഡേ കെയറില്‍ വിടുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?


കുഞ്ഞിന്റെ പാകത്തിലുള്ള ഡയപ്പര്‍ അമ്മ തന്നെ കൊടുത്തു വിടണം. 3-4 മണിക്കൂര്‍ കൂടുമ്പോള്‍ ഡയപ്പര്‍ മാറ്റണമെന്ന് ആവശ്യപ്പെടാം. പല കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുന്ന ആയമാര്‍ ഓരോ പ്രാവശ്യവും കൈകള്‍ വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

ഡയപ്പര്‍ ആണ്‍കുട്ടികള്‍ക്ക് വന്ധ്യത ഉണ്ടാകാന്‍ കാരണമാവുമോ?പണ്ടുകാലത്തു പ്ളാസ്റ്റിക് കൊണ്ടുള്ള ഡയപ്പറുകളാണ് ഉപയോഗിച്ചിരുന്നത്. ഇവ ഏറെ സമയം ഉപയോഗിക്കുമ്പോള്‍ കുഞ്ഞിന്റെ ശരീരം ചൂടാകാന്‍ സാദ്ധ്യതകൂടുതലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഡയപ്പറുകള്‍ മൂത്രവും വിയര്‍പ്പുമെല്ലാം വലിച്ചെടുത്ത് ഡ്രൈ ആയി നിലനിര്‍ത്തുന്നവയാണ്. കുട്ടിയുടെ ശരീരത്തില്‍ അമിതമായി ചൂടോ നനവോ അനുഭവപ്പെടുകയില്ല. ഇവ വന്ധ്യതയുണ്ടാകാന്‍ കാരണമാകില്ല.


No comments: