കുഞ്ഞുങ്ങള്‍ക്ക് സൌജന്യ ഹൃദയ ശസ്ത്രക്രീയ

Friday, November 6, 2009

കുഞ്ഞുങ്ങള്‍ വാടകയ്ക്ക്

കുഞ്ഞുങ്ങള്‍ വാടകയ്ക്ക്
Kerala kaumudi

Sunday, November 1, 2009

Thursday, October 8, 2009

Thursday, September 24, 2009

Thursday, September 17, 2009

"ഉരുകിയുരുകി വീട്ടിലെ വാവമാര്‍"



കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഒരു മുത്തശ്ശിയെപ്പോലെ അതീവ താലപര്യം കാട്ടുന്ന
'കേരള കൌമുദി'
ദിനപ്പത്രത്തോട് കേരളത്തിലെ അമ്മമാര്‍ വളരെയേറെ കടപ്പെട്ടിരിക്കുന്നു.
അതിനുദാഹരണം ഈ ബ്ലോഗിലെ വാറ്ത്തകള്‍ മിക്കതും
കേരളകൗമുദിയില്‍ നിന്ന് കടമെടുത്തിട്ടുള്ളതാണെന്നുള്ളതു തന്നെ.
http://kunjungal.blogspot.com/2009/08/blog-post.html
ഇന്നുമുതല്‍ കേരള കൌമുദിയില്‍ പ്രസിദ്ധീകരിക്കുന്ന
"ഉരുകിയുരുകി വീട്ടിലെ വാവമാര്‍"
എന്ന ഫീച്ച്റിന് എല്ലാ വിധ ആശംസകളും നേരുന്നതോടൊപ്പം
അത് ബ്ലോഗിലെ വായനക്കാര്‍ക്കായി പങ്ക് വെക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
സസ്നേഹം
വക്കം ജി ശ്രീകുമാര്‍
1

2


Wednesday, September 16, 2009

മക്കളെ റാഞ്ചുന്നു; ടിപ്പറെന്ന ഇൌ ഭൂതം

മലയാള മനോരമ

മക്കളെ റാഞ്ചുന്നു; ടിപ്പറെന്ന ഇൌ ഭൂതം




ഭൂതം മകനെ തട്ടിക്കൊണ്ടു പോയപ്പോള്‍ കണ്ണ് ചൂഴ്ന്നു നല്‍കി മകനെ തിരിച്ചെടുത്ത അമ്മയുടെ കഥ പഴകി. ഇന്നിപ്പോള്‍ സ്കൂളിലേക്കു പോയ മക്കള്‍ തിരിച്ചെത്തും വരെ അമ്മമാരുടെ മനസ്സില്‍ ആധി നിറയ്ക്കുന്നത് അവനാണ്. ബെല്ലും ബ്രേക്കുമില്ലാതെ, കണ്ണും കാതുമില്ലാതെ ചീറിപ്പാഞ്ഞു വരുന്ന അവന്‍. ടിപ്പറെന്ന പുതിയ വില്ലന്‍.






എന്നാല്‍ ടിപ്പര്‍ അപഹരിക്കുന്ന ജീവന്‍ ഒരമ്മയ്ക്കും തിരിച്ചെടുക്കാനാവില്ല. ഇൌ മരണപ്പാച്ചിലിന് എതിരെയുള്ള മുറവിളി തുടങ്ങിയിട്ട് കാലമേറെയായി. നിയമങ്ങളും നിരോധനങ്ങളും കാവലായുള്ളപ്പോഴും അവന്‍ ഒാട്ടം തുടരുകയാണ്.

കഴിഞ്ഞ ഒന്‍പതു മാസത്തിനുള്ളില്‍ ടിപ്പര്‍ തീര്‍ത്ത മരണത്തിന്റെയും അപകടത്തിന്റെയും വഴികളിലൂടെ-







2009

 
സെപ്റ്റംബര്‍ 14 - പെരിഞ്ഞനത്ത് ദേശീയപാത 17ല്‍ മതിലകത്തിനു സമീപം ജീപ്പും ലോറിയും ഇടിച്ച് കട്ടപ്പന ഇരുപതേക്കര്‍ ചാലില്‍ അജുവിന്റെ ഭാര്യ ബിന്ദു(25) മകന്‍ വിഷ്ണു എന്നിവര്‍ മരിച്ചു.

 
2009 സെപ്റ്റംബര്‍ 13 - മുഹമ്മയില്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മ ടിപ്പറിടിച്ചു മരിച്ചു. വൈക്കം നഗരസഭ 21-ാം വാര്‍ഡ് വടക്കേപ്പുറത്ത് ആനന്ദക്കുട്ടന്റെ ഭാര്യ ഒാമന(40)യാണ് മരിച്ചത്.






2009 സെപ്റ്റംബര്‍ 1 0 - ആലപ്പുഴ ചാരുംമൂട്ടില്‍ സ്കൂള്‍ വിട്ട് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇടയിലേയ്ക്കു പാഞ്ഞു കയറിയ ടിപ്പര്‍ അപഹരിച്ചത് മൂന്നു കുഞ്ഞു ജീവന്‍. ശ്രീലക്ഷ്മി (9), മേഘ (9), അശ്വതി(9) എന്നീ കുട്ടികളാണ് മരിച്ചത്.






2009 ഒാഗസ്റ്റ് 25 - ഹരിപ്പാട് ദേശീയപാതയില്‍ കാഞ്ഞൂര്‍ ക്ഷേത്രത്തിനു സമീപം വാനില്‍ ടിപ്പര്‍ ലോറി തട്ടി യുവതി മരിച്ചു. ഭര്‍ത്താവിന് പരുക്കേറ്റു. ചേപ്പാട് കാഞ്ഞൂര്‍ കോട്ടയ്ക്കകം ശ്യാംനിവാസില്‍ ശരത്തിന്റെ ഭാര്യ അനീഷ (19)യാണ് മരിച്ചത്.






2009 ജൂലൈ 08 - ആലുവയില്‍ ദേശീയപാതയില്‍ ടോറസ് ലോറിയിടിച്ചു സ്കൂട്ടറില്‍ ഭര്‍ത്താവിനു പിന്നിലിരുന്നു സഞ്ചരിച്ച വീട്ടമ്മ മരിച്ചു. കളമശേരി എച്ച്എംടി റോഡ് എച്ച്പി ഗ്യാസ് പമ്പിനു സമീപം കടപ്പിള്ളിമൂലയില്‍ ഷംസുദ്ദീന്റെ ഭാര്യ ഷഹര്‍ബാന (32) യാണു മരിച്ചത്.






2009 ജൂണ്‍ 23 -മണിമലയില്‍ അര്‍ധരാത്രി പിന്നാലെ പാഞ്ഞെത്തിയ പൊലീസ് ജീപ്പിനു മാര്‍ഗതടസ്സം സൃഷ്ടിക്കാന്‍ ടിപ്പര്‍ ലോറി റോഡിലേക്കു മണല്‍ തള്ളി. അപ്രതീക്ഷിതമായി റോഡില്‍ മണല്‍ക്കൂന വീഴുന്നതു കണ്ടു നടുങ്ങിയ പൊലീസ് വണ്ടി പെട്ടെന്നു നിര്‍ത്തിയതിനാല്‍ ദുരന്തമൊഴിവായി. ലോറി ഡ്രൈവറും സഹായിയും ഒാടി രക്ഷപ്പെട്ടു.






2009 ജൂണ്‍ 03 - ചെങ്ങന്നൂരില്‍ ചെറിയനാട് റയില്‍ടവേ സ്റ്റേഷനു സമീപം ടിപ്പര്‍ലോറി ജയന്തി ജനത എക്സ്പ്രസില്‍ ഇടിച്ചു. വന്‍ ദുരന്തം ഒഴിവായെങ്കിലും മുക്കാല്‍ മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.






2009 മെയ് 20 - ആലുവയില്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന പിതാവും മകളും മരിച്ചു. പറവൂര്‍ കൈതാരം പഴയതുടിയില്‍ സെയ്തുമൊയ്തീന്‍ (31), മകള്‍ നൈസാന (നാല്) എന്നിവരാണ് പറവൂര്‍ റൂട്ടില്‍ മറിയപ്പടിയില്‍ നടന്ന അപകടത്തില്‍ മരിച്ചത്.






2009 മെയ് 13 - കുട്ടനാട്ടില്‍ മങ്കൊമ്പ് ഒന്നാംകരയില്‍ മണ്ണ് കയറ്റിവന്ന ടിപ്പര്‍ ലോറി കീഴ്മേല്‍ മറിഞ്ഞു ഡ്രൈവറും ക്ളീനറും അടിയില്‍ കുടുങ്ങി. ക്യാബിനുള്ളില്‍ ഞെരിഞ്ഞമര്‍ന്ന ഡ്രൈവര്‍ ചങ്ങനാശേരി മാടപ്പള്ളി കളരിക്കല്‍ വീട്ടില്‍ അനീഷ് (27), ക്ളീനര്‍ മാമൂട് പാലമറ്റം മഠത്തില്‍പ്പറമ്പില്‍ വര്‍ഗീസ് (കുഞ്ഞുമോന്‍49) എന്നിവരെ ഒരുമണിക്കൂറോളം പരിശ്രമിച്ചാണു പുറത്തെടുത്തത്.






2009 മെയ് 10 - മല്ലപ്പള്ളിയില്‍ ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി തട്ടി മരിച്ചു. കുന്നന്താനം മാലിയില്‍ വീട്ടില്‍ മാത്യു കുര്യന്റെ (മോന്‍സി) ഭാര്യ സ്'്യക്ഷമിത മാക്ഷല്‍ത്യുവാണു (40) മരിച്ചത്.






2009 മാര്‍ച്ച് 26 - കഴക്കൂട്ടത്തു കെഎസ്ആര്‍ടിസി ബസിനെ ഒാവര്‍ടേക്ക് ചെയ്തു കയറിയ ടിപ്പര്‍ ലോറിയിടിച്ചു രണ്ടു 10ാം ക്ളാസ് വിദ്യാര്‍ഥികള്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. കഴക്കൂട്ടം കരിയില്‍ നാസീം മന്‍സിലില്‍ അബ്ദുല്‍ കരീമിന്റെയും ലൈലയുടെയും മകന്‍ നിസാമുദീന്‍ (15), അരുവിക്കര ഇരുമ്പ റോഡരികത്തുവീട്ടില്‍ കെ. വേലായുധന്റെയും രമയുടെയും മകന്‍ ധനുശ്യാം(15) എന്നിവരാണു മരിച്ചത്.






2009 ഫെബ്രുവരി 27 - മല്ലപ്പള്ളിയില്‍ മകന്റെ കണ്‍മുന്നില്‍ അമ്മ ടിപ്പര്‍ ലോറി കയറി മരിച്ചു. ആറന്മുള സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ തോട്ടഭാഗം വാരാപ്പുറത്ത് ജോസ് ഈപ്പന്റെ ഭാര്യ തിരുവല്ല ഇറിഗേഷന്‍ വകുപ്പ് ജീവനക്കാരി സുനു എം. ചാണ്ടിയാണ് (46) മരിച്ചത്.






2009 ഫെബ്രുവരി 2 6 - മീനങ്ങാടിയില്‍ അണ്ണാംവയല്‍ കുറുമ കോളനി മൂപ്പന്‍ കുള്ളന്‍ (85) ടിപ്പര്‍ ലോറി കയറി മരിച്ചു.






2009 ഫെബ്രുവരി 14 - കടുത്തുരുത്തിയില്‍ ടിപ്പര്‍ ബൈക്കിലിടിച്ച് ബൈക്ക് ഓടിച്ചിരുന്ന വീട്ടമ്മ മരിച്ചു. മാന്നാര്‍ പാട്ടത്തില്‍ വടക്കേപ്പറമ്പില്‍ (പിറവം കക്കാട് ഇടയാലില്‍) ശശിധരന്‍ നായരുടെ ഭാര്യ കൃഷ്ണകുമാരിയാണ് (കുഞ്ഞുമോള്‍ 37) ആപ്പാഞ്ചിറയിലുണ്ടായ അപകടത്തില്‍ മരിച്ചത്.






2009 ജനുവരി 23 - മാരാരിക്കുളത്ത് ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിയുടെ തുറന്നുകിടന്ന പിന്‍ഭാഗം തലയില്‍ത്തട്ടി സൈക്കിള്‍ യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു. മാരാരിക്കുളം വടക്കു പഞ്ചായത്ത് കണിച്ചുകുളങ്ങര നിധീഷ് ഭവനില്‍ നാരായണന്‍ (64) ആണു മരിച്ചത്.






2009 ജനുവരി 17 - മാവേലിക്കരയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ചെറുകുന്നം എസ്എന്‍ സെന്‍ട്രല്‍ സ്കൂളിലെ ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥി റോബിന്‍രാജ് (15) മരിച്ചു.






2009 ജനുവരി 16 - കുട്ടനാട്ടില്‍ അമിതവേഗത്തില്‍ വന്ന ടിപ്പര്‍ ലോറി പിക്കപ് വാനിനു സമീപം സംസാരിച്ചുനിന്ന സുഹൃത്തുക്കളെ കക്ഷല്‍നാലിലേക്കു ഇടിച്ച് തെറിപ്പിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രാമങ്കരി വേഴപ്ര ഹരിശ്രീയില്‍ വിജയസദനത്തില്‍ വിജയകുമാറിന്റെ മകന്‍ ഹരികുമാര്‍ (26) ആണു മരിച്ചത്.






2009 ജനുവരി 07 - ചങ്ങനാശേരിയില്‍ ടിപ്പര്‍ ബൈക്കിലിടിച്ചു മല്ലപ്പള്ളി ഈസ്റ്റ് പന്നിക്കാമണ്ണില്‍ ശശിധരന്‍പിള്ളയുടെ മകന്‍ രതീഷ് (22) മരിച്ചു.






ഒന്‍പതു മാസത്തിനിടെ ഇരുപതോളം പേര്‍..! കണക്കില്‍ പെടാതെ പൊലിഞ്ഞു പോയ ജീവനുകള്‍ ഒരുപക്ഷേ അതിലുമേറെ. ടിപ്പറിന്റെ വേഗതയ്ക്കു പൂട്ടിടാന്‍ ഒരു വേഗപ്പൂട്ടിനുമായില്ലെന്ന യാഥാര്‍ഥ്യം നമ്മുടെ നിയമപരിരക്ഷാ സംവിധാനങ്ങള്‍ക്കു നേരെ കൊഞ്ഞനം കുത്തുന്നു.






വേഗനിരോധനം നിലവില്‍ വന്ന് നിരവധി ജില്ലകളില്‍ നിന്നും അനേകം ലോറികള്‍ പിടിച്ചെടുത്തു. സ്കൂള്‍ സമയത്ത് ടിപ്പറിനെ നിരോധിച്ചു. എന്നിട്ടും മാറ്റമില്ലാതെ തുടരുന്നത് ഒന്നു മാത്രം, അപകടങ്ങള്‍. സ്കൂള്‍ സമയം നോക്കാതെ നിരത്തുകള്‍ കയ്യടക്കുന്ന ടിപ്പറുകളെ അധികൃതരും കണ്ടില്ലെന്നു നടിക്കുകയാണോ..? അതോ എന്നത്തേയും പോലും ഒടുവിലത്തെ മൂന്നു കുഞ്ഞു ജീവനുകളുടെ നഷ്ടമുണ്ടാക്കിയ വാര്‍ത്തകള്‍ കെട്ടടങ്ങും വരെ മാത്രം ഇൌ പ്രഹസനങ്ങള്‍ തുടരുമോ..?






ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച് ചൂടാറും മുന്‍പേ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് സംഘം കോലഞ്ചേരിയില്‍ നിന്നു പകര്‍ത്തിയത് മണിക്കൂറുകള്‍ക്കു മുന്‍പാണ്..!






ഇനിയും ഏതു വാതിലാണ് നമ്മള്‍ മുട്ടേണ്ടത്..? എത്ര ജീവനുകളാണ് ബലി കൊടുക്കേണ്ടത്..? ടിപ്പറെന്ന അതിവേഗത്തിനു നേരെ നിയമത്തിന്റെ തൃക്കണ്ണൊന്നു തുറപ്പിക്കാന്‍..!

Monday, September 14, 2009

Wednesday, February 4, 2009

അവര്‍ പഠിക്കട്ടെ നല്ല പാഠങ്ങള്‍

അവര്‍ പഠിക്കട്ടെ നല്ല പാഠങ്ങള്‍

ഇങ്ങോട്ടു വിളിച്ചാല്‍ അങ്ങോട്ട്!
തെക്കോട്ടു വിട്ടാല്‍ വടക്കോട്ട്!
ഇത് അഹങ്കാരമോ അനുസരണക്കേടോ? അച്ഛനമ്മമാരെ അലട്ടുന്ന എക്കാലത്തെയും വിഷയമാണ് കുട്ടികളുടെ അനുസരണക്കേടും വളര്‍ച്ചയുടെ പല ഘട്ടത്തിലും പ്രകടമാകുന്ന പെരുമാറ്റ വൈകല്യങ്ങളും.
അനുസരണയില്ലായ്മ, ദുശ്ശാഠ്യം, ദുശ്ശീലങ്ങള്‍, മോശമായ പെരുമാറ്റം, തര്‍ക്കുത്തരം തുടങ്ങി പെരുമാറ്റവുമായി ബന്ധപ്പെട്ട വൈകല്യങ്ങള്‍ പലതുണ്ട്. അച്ഛനമ്മമാരുടെ പ്രതീക്ഷയ്ക്കു വിരുദ്ധമായി കുട്ടി പെരുമാറിത്തുടങ്ങുമ്പോഴാണ് അത് ഒരു പ്രശ്നമായി മാറിത്തുടങ്ങുന്നത്. അച്ഛനമ്മമാരുടെ പ്രതീക്ഷകള്‍ തന്നെ കുടുംബത്തിന്റെ വിദ്യാഭ്യാസ നിലവാരം, സാംസ്കാരിക നിലവാരം, സാമ്പത്തികസ്ഥിതി, ഇരുവരുടെയും ഔദ്യോഗിക നിലവാരം, കുട്ടികളുടെ എണ്ണം തുടങ്ങി നിരവധി സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ്.

കുടുംബസാഹചര്യത്തിന് അനുസൃതമല്ലാത്ത വിധം കുട്ടി പെരുമാറിത്തുടങ്ങുന്നത് എന്തുകൊണ്ടാണ്? പെരുമാറ്റം എന്നത് ഒരു പ്രതികരണമാണ്. അങ്ങനെയെങ്കില്‍, പെരുമാറ്റത്തില്‍ സംഭവിക്കുന്ന വൈകല്യങ്ങളും എന്തിനോടോ ഉള്ള അവന്റെ പ്രതികൂലസ്വഭാവമുള്ള പ്രതികരണങ്ങളാകണമല്ലോ.
വിലക്കുകളെ ധിക്കരിക്കാനും മറികടക്കാനുമുള്ള വാസന മനുഷ്യസഹജമാണ്. വളര്‍ച്ചയുടെ പ്രായത്തില്‍ അത് സ്വാഭാവികവുമാണ്. അനുസരണക്കേട് കാണിക്കുന്ന കുട്ടിയെ അച്ഛനമ്മമാര്‍ ശാസിക്കുകയാണല്ലോ പതിവ്. കുട്ടിയെ നേര്‍വഴിക്കു നയിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ശാസന. പക്ഷേ, പലപ്പോഴും നേര്‍വിപരീതമായിരിക്കും ഫലമെന്നു മാത്രം.

അത്ര ഗുരുതരമല്ലാത്ത പെരുമാറ്റദൂഷ്യങ്ങളെ അവഗണിക്കുകയാണ് നല്ലത്. പ്രായത്തിനോ സാഹചര്യത്തിനോ ചേരാത്ത വിധത്തിലുള്ള ചില പദപ്രയോഗങ്ങള്‍, ആംഗ്യങ്ങള്‍, ഗോഷ്ടികള്‍ എന്നിവയെ ഈ ഗണത്തില്‍പ്പെടുത്താം. അച്ഛനമ്മമാര്‍ അത് ഗൌരവപൂര്‍വം കാണുന്നുവെന്ന തോന്നലുണ്ടായാല്‍ അത്തരം സംസാരമോ ചേഷ്ടകളോ ആവര്‍ത്തിക്കാനായിരിക്കും കുട്ടിക്ക് വാസന. പ്രതികരണം തീര്‍ത്തും ഇല്ലാതിരിക്കുമ്പോള്‍ അവന്‍ പിന്നീട് അതിനു മുതിരണമെന്നില്ല.
പക്ഷേ, ഇത് കുട്ടിയുടെ ഏതു പ്രായത്തിലും ഏതു സാഹചര്യത്തിലും ഫലവത്താകണമെന്നില്ല. ഏതെങ്കിലുമൊരു പെരുമാറ്റദൂഷ്യവുമായി ബന്ധപ്പെട്ട് അച്ഛനമ്മമാര്‍ക്കുള്ള അനിഷ്ടം തീവ്രമായി പ്രകടിപ്പിക്കുകയോ കുട്ടിക്ക് കര്‍ശനമായ താക്കീത് നല്കുകയോ ചെയ്യേണ്ട അവസരത്തില്‍ കഠിനശിക്ഷകള്‍ക്കു പകരം ശിശുമനശ്ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗമാണ് 'ടൈം ഔട്ട് മെത്തേഡ്.'

ടൈം ഔട്ട് മെത്തേഡ്: അച്ഛനമ്മമാര്‍ക്ക് സ്വീകാര്യമല്ലാത്ത വിധത്തിലുള്ള പെരുമാറ്റം കുട്ടിയില്‍ നിന്ന് ഉണ്ടായാല്‍, ആ അനിഷ്ടം ദേഷ്യത്തോടെയല്ലാതെ തന്നെ അവനെ അറിയിച്ച ശേഷം കുട്ടിക്ക് താത്പര്യമില്ലാത്ത ഒരു സ്ഥലത്തേക്ക് നിശ്ചിതസമയത്തേക്ക് മാറിയിരിക്കാന്‍ നിര്‍ദ്ദേശിക്കുന്ന രീതിയാണ് ഇത്. വീട്ടിലാണെങ്കില്‍ മുറിയുടെ ഒരു മൂലയിലേക്ക് മാറ്റിനിര്‍ത്തുക, കൂട്ടത്തില്‍നിന്ന് മാറ്റിയിട്ട കസേരയില്‍ ഇരുത്തുക തുടങ്ങിയവയൊക്കെ 'ടൈം ഔട്ട് മെത്തേഡ്' ആണ്. എന്നാല്‍ ഈ രീതി അവലംബിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്: കുട്ടിക്ക് പേടിയുണ്ടാക്കുന്ന സ്ഥലങ്ങളോ സാഹചര്യങ്ങളോ ആകരുത് ഇതിനായി തിരഞ്ഞെടുക്കുന്നത്.
'ടൈം ഔട്ട് മെത്തേഡി'നായി സ്വീകരിക്കുന്ന സമയം കുട്ടിയുടെ പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കണം. വളരെ ദീര്‍ഘസമയം കുട്ടിയെ ഒറ്റയ്ക്ക് ഇരുത്തരുത്. കുട്ടിക്ക് കാണാവുന്ന വിധത്തില്‍ ഒരു ടൈമര്‍ കൂടി ഇതിനായി സജ്ജീകരിക്കാം. 'ടൈം ഔട്ട്' എപ്പോള്‍ അവസാനിക്കുമെന്ന് കുട്ടിക്ക് അറിയാന്‍ കഴിയണം എന്നതും പ്രധാനമാണ്. നിങ്ങള്‍ക്ക് കുട്ടിയെ നേരിട്ട് കാണാവുന്ന സ്ഥലമേ ഇതിനായി സ്വീകരിക്കാവൂ. എന്നാല്‍ അവന്റെ അടുത്തു ചെല്ലുകയോ സംസാരിക്കുകയോ ചെയ്യരുത്.

'ടൈം ഔട്ട്' സമയം അവസാനിച്ചുകഴിഞ്ഞാല്‍ ഏതു പെരുമാറ്റദൂഷ്യത്തിനായിരുന്നുവോ ആ ശിക്ഷ, അതിനെക്കുറിച്ചുള്ള സംസാരമോ ഉപദേശമോ ഒഴിവാക്കുക. അവന്‍ അത്തരം പെരുമാറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ ഉദ്ദേശിച്ചുള്ള ഉപദേശവും നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കലുമൊക്കെ പിന്നീടാകുന്നതാണ് നല്ലത്.
നല്ല ശീലങ്ങളെ അഭിനന്ദിക്കുന്നതും, അത് തുടരുന്നതിന് ചെറിയ സമ്മാനങ്ങള്‍ നല്കുന്നതും ഗുണം ചെയ്യും. ഉദാഹരണമായി, പ്രഭാതകൃത്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്ന കുട്ടിയെ അവന്റെ പുറത്തുതട്ടി അഭിനന്ദിക്കാം. 'സമ്മാനങ്ങള്‍' എന്ന് ഉദ്ദേശിച്ചത് മിഠായിയോ കളിപ്പാട്ടമോ വാങ്ങിനല്കുന്നതിനെയല്ല. ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഥ പറഞ്ഞുകൊടുക്കുക, വൈകുന്നേരം നടക്കാനിറങ്ങുമ്പോള്‍ കുട്ടിയെക്കൂടി ഒപ്പംകൂട്ടുക, കുറച്ചുനേരംകൂടി ടിവി കാണാന്‍ അനുവദിക്കുക തുടങ്ങിയവയൊക്കെ അവനു നല്കാവുന്ന 'സമ്മാന'ങ്ങളാണ്.

കുട്ടികളില്‍ കൃത്യനിഷ്ഠയും അനുസരണശീലവും വളര്‍ത്താനുള്ള ഒരു മാര്‍ഗവും ഇതോടൊപ്പം പറയാം. പാഠപുസ്തകവുമായി ബന്ധപ്പെട്ടതല്ലാത്ത എന്തെങ്കിലും ചെറിയ ജോലി അവനെ ഏല്പിക്കുക. അത് ചെയ്തുതീര്‍ക്കാന്‍ ഒരു നിശ്ചിത സമയവും നല്കുക. ആ സമയത്തിനകം ജോലി ഭംഗിയായി പൂര്‍ത്തിയാക്കിയാല്‍ ചെറിയൊരു സമ്മാനം നല്കാം. ഇക്കാര്യം നേരത്തേ അവനോട് പറയുകയും വേണം.
അവന്‍ ആ ജോലി ചെയ്യുന്ന രീതി, അതിനോടുള്ള മനോഭാവം, ഉത്സാഹം, അച്ചടക്കം എന്നിവയൊക്കെ നിങ്ങള്‍ രഹസ്യമായി നിരീക്ഷിക്കണം. നിശ്ചിത സമയത്തിനകം ജോലി ഭംഗിയായി പൂര്‍ത്തിയാക്കുന്നെങ്കില്‍ ആ ജോലി ചെയ്യാനുള്ള അവന്റെ 'ബെസ്റ്റ് ടൈം' അതാണെന്ന് കണക്കാക്കാം. അതേസമയം, നിശ്ചിത സമയം പിന്നിട്ടിട്ടും ജോലി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അഞ്ചുമിനിറ്റ് കൂടി അധികം നല്കണം. കുട്ടിയുടെ കാര്യഗ്രഹണശേഷി, കൃത്യനിഷ്ഠ, ഉത്സാഹശീലം, പ്രവൃത്തിപാടവം എന്നിവയൊക്ക മനസ്സിലാക്കാനും ഈ രീതി ഉപകരിക്കും.

ബിഹേവിയര്‍ ചാര്‍ട്ട്: അച്ഛനമ്മമാര്‍ കുട്ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന നല്ല ശീലങ്ങളുടെ ഒരു ചാര്‍ട്ട് ഉണ്ടാക്കി, കുട്ടിക്കു കൂടി കാണാവുന്ന വിധത്തില്‍ വീട്ടില്‍ സൂക്ഷിക്കുക. അതിലുള്ള ശീലങ്ങള്‍ കുട്ടി പാലിക്കുന്നുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ ചാര്‍ട്ടില്‍ ആ ശീലത്തിനു നേരെ അവന് ഒരു 'സ്റ്റാര്‍' നല്കാം. ഇങ്ങനെ ഒരു നിശ്ചിത എണ്ണം സ്റ്റാറുകള്‍ നേടുമ്പോള്‍ അവന് ചെറിയൊരു സമ്മാനവും നല്കണം.
കുട്ടി മുതിരുന്നതിനനുസരിച്ച് പ്ര
കടമായ താക്കീതുകളും വിലക്കുകളും നല്കിത്തുടങ്ങാം. കൃത്യനിഷ്ഠയും പെരുമാറ്റ മര്യാദകളും അടിസ്ഥാനമാക്കിയുള്ള ഗൃഹനിയമങ്ങള്‍ നടപ്പാക്കേണ്ടത് കുട്ടിക്ക് പത്തുവയസ്സ് പിന്നിടുന്നതോടെയാണ്. അതേസമയം, അച്ഛനമ്മമാര്‍ തനിക്കുമേല്‍ ഒരു നിയമം അടിച്ചേല്പിക്കുകയാണ് എന്ന തോന്നല്‍ കുട്ടിക്ക് ഉണ്ടാകാനും പാടില്ല.

ഉറങ്ങാന്‍ പോകുമ്പോള്‍ 'നൈറ്റ് ഡ്രസ്' ധരിച്ചിരിക്കണം എന്നത് നിര്‍ബന്ധബുദ്ധിയോടെല്ലാതെ തന്നെ കുട്ടിയെ ശീലിപ്പിക്കാന്‍ ഒരു മാര്‍ഗമുണ്ട്. 'പോയി നൈറ്റ് ഡ്രസ് ധരിക്ക്' എന്ന ആജ്ഞയ്ക്കു പകരം, 'ഇന്ന് നിനക്ക് നീല നൈറ്റ് ഡ്രസ് മതിയോ, അതോ വയലറ്റ് വേണോ' എന്നു ചോദിക്കുക. ഇതുകൊണ്ട് രണ്ടു പ്രയോജനമുണ്ട്: നൈറ്റ് ഡ്രസ് ധരിക്കണമെന്ന കാര്യം അവനെ ഓര്‍മ്മിപ്പിക്കുകയും ചെയ്യാം, അക്കാര്യത്തില്‍ അവന്റെ കൂടി ഇഷ്ടം പരിഗണിക്കുന്നു എന്ന അനുകൂലമായ തോന്നല്‍ സൃഷ്ടിക്കുകയും ചെയ്യാം.
മോശം പെരുമാറ്റത്തിന് കഠിനശിക്ഷ നടപ്പാക്കുമ്പോള്‍ സംഭവിക്കുന്ന ഒരു പോരായ്കയുണ്ട്- തത്കാലത്തേക്ക് അവന്‍ അത്തരം പെരുമാറ്റം ആവര്‍ത്തിക്കുകയില്ലെങ്കിലും, നല്ല ശീലത്തെക്കുറിച്ചോ പെരുമാറ്റത്തെക്കുറിച്ചോ ഉള്ള ഒരു സന്ദേശവും ആ ശിക്ഷ അവനു നല്കുന്നില്ല. അതു സംഭവിക്കാത്തിടത്തോളം, ഏതു ഘട്ടത്തില്‍ വേണമെങ്കിലും അവന്‍ അതേ ശീലത്തിലേക്ക് മടങ്ങിപ്പോയേക്കാം.

മാത്രമല്ല, തുടര്‍ച്ചയായ ശിക്ഷ അവനെ ധിക്കാരിയും നിഷേധിയുമാക്കും. അച്ഛനമ്മമാരോട് വൈരാഗ്യബുദ്ധി തോന്നാനും അതു മതി. ഈ പറഞ്ഞതിനൊപ്പം പ്രാധാന്യമുള്ള കാര്യമാണ് കുട്ടിയില്‍ ആത്മവിശ്വാസം വളര്‍ത്തുക എന്നതും. അച്ഛനും അമ്മയും തന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന ധാരണയാണ് കുട്ടിയില്‍ ആത്മവിശ്വാസം വളര്‍ത്തുന്നത്. 'തനിക്ക് കഴിയും' എന്ന വിശ്വാസം കുട്ടിയില്‍ രൂപപ്പെടുത്തിയെടുക്കേണ്ടത് അച്ഛനമ്മമാരുടെ കര്‍ത്തവ്യമാണ്.

കുട്ടികളിലെ ധാരണാശേഷി, പ്രവൃത്തിപാടവം, കൃത്യനിഷ്ഠ എന്നിവയൊക്കെ ജന്മസിദ്ധം എന്നതിനേക്കാള്‍ നമ്മള്‍ അവരെ പരിചയിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതുമാണ്. മന:പൂര്‍വം, നിര്‍ബന്ധബുദ്ധിയോടെ ഇതൊന്നും അടിച്ചേല്പിക്കുകയാണ് എന്ന തോന്നല്‍ സൃഷ്ടിക്കരുതെന്നു മാത്രം.

കടപ്പാട് കേരളകൌമുദി

Tuesday, January 27, 2009

റെഡിമെയ്ഡ് ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍


കടപ്പാട്: മനോരമഓണ്‍ലയ്ന്‍


ദൈവമേ എന്തൊരു കടുംകൈ ആണ് ഈ പിഞ്ചുകുഞ്ഞിനോടു ചെയ്യുന്നത്. തലയില്‍ കൈവച്ചു ചോദിച്ചു കൊണ്ട് കുഞ്ഞിന്റെ അമ്മയെ പകയോടെ നോക്കും ചിലര്‍. കുഞ്ഞിനെ റെഡിമെയ്ഡ് ഡയപ്പര്‍ അണിയിക്കുന്ന അമ്മമാരാണു പലപ്പോഴും ഇത്തരം അപ്രതീക്ഷിത ആക്രമണങ്ങള്‍ക്കു വിധേയരാവുക.
ആണ്‍കുട്ടികളെ റെഡിമെയ്ഡ് ഡയപ്പര്‍ ധരിപ്പിച്ചാല്‍ അവരുടെ ലൈംഗിക ശേഷി പോലും നഷ്ടപ്പെട്ടു പോകുമെന്ന് വിശ്വസിക്കുന്നവരുണ്ട്. പക്ഷേ ശരിയായ വിധത്തില്‍ ഉപയോഗിച്ചാല്‍ ഡയപ്പര്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല. ചുരുക്കത്തില്‍ ഡയപ്പര്‍ അല്ല, അതുപയോഗിക്കുന്നതിലുള്ള അശ്രദ്ധയാണ് കുഴപ്പങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്.
ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണു ശ്രദ്ധിക്കേണ്ടത്?നിലവാരമുള്ള റെഡിമെയ്ഡ് ഡയപ്പറുകള്‍ വേണം തിരഞ്ഞെടുക്കാന്‍. രാവിലെ കുഞ്ഞിനെ ഡയപ്പര്‍ കെട്ടിച്ചാല്‍ വൈകുന്നേരം വരെ അതു മാറ്റാതെ കൊണ്ടുനടക്കുന്ന അമ്മമാരുണ്ട് 3-4 മണിക്കൂര്‍ കൂടുമ്പോള്‍ ഡയപ്പര്‍ നിര്‍ബന്ധമായും മാറ്റണം. മലവും മൂത്രവും ഡയപ്പറിനുള്ളില്‍ ഏറെ സമയം കെട്ടിനിന്നാല്‍ അതിലെ അണുക്കള്‍ മൂലം കുഞ്ഞിന് ഡയപ്പര്‍ റാഷ് ഉണ്ടാവും. പെണ്‍കുഞ്ഞുങ്ങളില്‍ മൂത്രത്തില്‍ പഴുപ്പിനു കാരണമാകാം. മലദ്വാരവും മൂത്രനാളിയും അടുത്തടുത്തായതു മൂലം മലത്തിലെ അണുക്കള്‍ക്ക് മൂത്രനാളിയിലൂടെ പ്രവേശനം എളുപ്പമായി മാറുകയും പെട്ടെന്ന് അണുബാധ ഉണ്ടാവുകയും ചെയ്യാം.

എന്താണ് ഡയപ്പര്‍ റാഷ്?


ഡയപ്പര്‍ ഉപയോഗിക്കുന്ന ശരീരഭാഗത്ത് ഉണ്ടാവുന്ന ചുവന്നതടിപ്പുകളാണ്
ഡയപ്പര്‍ റാഷ്. ആദ്യം ചുവന്ന കുരുക്കളാവും പ്രത്യക്ഷപ്പെടുക. പിന്നീട് അതു പൊട്ടി നീരൊലിക്കാം. കുഞ്ഞിനു നീറ്റലും അസ്വസ്ഥതയും ഉണ്ടാവും.

ഡയപ്പര്‍ റാഷിനു കാരണങ്ങള്‍ എന്തൊക്കെ?


കുഞ്ഞിന്റെ കാലുകള്‍ക്കിടയില്‍ മാത്രമാണ് ഡയപ്പര്‍ റാഷ് കാണുന്നതെങ്കില്‍ അത് ഡയപ്പര്‍ കൂടുതല്‍ ഇറുക്കി കെട്ടുന്നതു മൂലം അവിടെ വിയര്‍പ്പ് അടിയുന്നതുകൊണ്ടാവാം. കാലിന്റെ വശങ്ങളില്‍ ഡയപ്പര്‍ ഉരയുന്നതു മൂലവും ഡയപ്പര്‍ റാഷ് ഉണ്ടാവാം. റാഷ് ഉള്ള ഭാഗങ്ങളില്‍ കലാമിന്‍ ലോഷന്‍ പുരട്ടുകയും ഡയപ്പര്‍ ധരിക്കാതിരിക്കുകയും ചെയ്താല്‍ രണ്ടോ മൂന്നോ ദിവസംകൊണ്ട് അതു മാറും.
സോപ്പിനോടുള്ള അലര്‍ജി മൂലവും ഡയപ്പര്‍ റാഷ് ഉണ്ടാവാം. വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കുന്നതും സിങ്ക് ഓക്സൈഡ് അടങ്ങിയ ഡയപ്പര്‍ ക്രീമുകള്‍ ഉപയോഗിക്കുന്നതും ഇതു തടയും. അപൂര്‍വമായി ഫംഗല്‍ അനുബാധമൂലവും ഡയപ്പര്‍ റാഷ് ഉണ്ടാവാം. ചര്‍മരോഗവിദഗ്ദ്ധന്റെ സഹായത്തോടെ ഈ പ്രശ്നത്തിനു പരിഹാരം തേടാം.


രാത്രിമുഴുവന്‍ ഡയപ്പര്‍ ഉപയോഗിക്കുന്നതുകൊണ്ടു കുഴപ്പമുണ്ടോ?


രാത്രിയില്‍ കുഞ്ഞിനെ ഡയപ്പര്‍ കെട്ടിച്ചു കിടത്തുന്നതുകൊണ്ട് ഒരു ദോഷവുമില്ല. ഈര്‍പ്പം ഡയപ്പര്‍ വലിച്ചെടുക്കുന്നതു മൂലം മൂത്രമൊഴിച്ചാലും കുഞ്ഞിന് അസ്വസ്ഥതയുണ്ടാവുന്നില്ല. കുഞ്ഞിനും അമ്മയ്ക്കും കൂടുതല്‍ ഉറക്കം കിട്ടുകയും ചെയ്യും. എന്നാല്‍ രാത്രി മുഴുവന്‍ ഒരേ ഡയപ്പര്‍ ഉപയോഗിക്കുന്നതു നന്നല്ല. 3-4 മണിക്കൂര്‍ കൂടുമ്പോള്‍ ഡയപ്പര്‍ മാറ്റി പുതിയത് ഉടുപ്പിക്കണം.

പാകമല്ലാത്ത ഡയപ്പര്‍ പ്രശ്നമുണ്ടാക്കുമോ?


ഇറുക്കമുള്ള ഡയപ്പര്‍ റാഷ് ഉണ്ടാക്കും. അതുപോലെതന്നെ കൂടുതല്‍ അയവുള്ളതു കെട്ടിച്ചാല്‍ മൂത്രം അതിനിടയിലൂടെ പുറത്തേയ്ക്കൊഴുകുന്നതുമൂലം പ്രയോജനം കിട്ടുകയില്ല. കൃത്യമായ അളവിലുള്ള ഡയപ്പര്‍ തിരഞ്ഞെടുക്കുന്നതാണു നല്ലത്.
ഡയപ്പര്‍ കെട്ടും മുമ്പ് ബേബി പൌഡറോ ക്രീമോ ഇടേണ്ട ആവശ്യമുണ്ടോ?ഓരോ തവണ ഡയപ്പര്‍ കെട്ടും മുമ്പ് കുഞ്ഞിനെ കഴുകി വൃത്തിയാക്കണം. വെള്ളം നന്നായി തുText Colorടച്ചുണക്കിയ ശേഷം വേണം ഡയപ്പര്‍ കെട്ടാന്‍. പൌഡര്‍ പൊതുവേ അലര്‍ജിയുണ്ടാക്കാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് ഒഴിവാക്കുന്നതാണ് നല്ലത്. ഡയപ്പര്‍ കെട്ടും മുമ്പ് ക്രീം ഉപയോഗിക്കേണ്ടാവശ്യമില്ല.

കുഞ്ഞിനു പനിയോ വയറിളക്കമോ ഉള്ളപ്പോള്‍ ഡയപ്പര്‍ കെട്ടുമോ?


പനിയുള്ളപ്പോള്‍ കുഞ്ഞിനെ ഉടുപ്പൊന്നും ഇടുവിക്കാതെ കിടത്തുന്നതാണു നല്ലത്. ശരീരം ഇടയ്ക്കിടെ നനഞ്ഞ തുണികൊണ്ടു സ്പഞ്ച് ചെയ്തു കൊടുക്കുകയും വേണം. വയറിളക്കമുള്ളപ്പോള്‍ തുണികൊണ്ടുള്ള ഡയപ്പര്‍ ആണു നല്ലത്. കുഞ്ഞിന്റെ ശരീരത്തില്‍ നിന്നു നഷ്ടപ്പെടുന്ന ജലാംശത്തിന്റെ അളവ് അറിയാന്‍ കഴിയും. കുഞ്ഞിനു നിര്‍ജ്ജലീകരണം സംഭവിക്കുന്നതു തടയാന്‍ ഇത് ആവശ്യമാണ്.

ഡയപ്പര്‍ കെട്ടിച്ചു ഡേ കെയറില്‍ വിടുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?


കുഞ്ഞിന്റെ പാകത്തിലുള്ള ഡയപ്പര്‍ അമ്മ തന്നെ കൊടുത്തു വിടണം. 3-4 മണിക്കൂര്‍ കൂടുമ്പോള്‍ ഡയപ്പര്‍ മാറ്റണമെന്ന് ആവശ്യപ്പെടാം. പല കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുന്ന ആയമാര്‍ ഓരോ പ്രാവശ്യവും കൈകള്‍ വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

ഡയപ്പര്‍ ആണ്‍കുട്ടികള്‍ക്ക് വന്ധ്യത ഉണ്ടാകാന്‍ കാരണമാവുമോ?പണ്ടുകാലത്തു പ്ളാസ്റ്റിക് കൊണ്ടുള്ള ഡയപ്പറുകളാണ് ഉപയോഗിച്ചിരുന്നത്. ഇവ ഏറെ സമയം ഉപയോഗിക്കുമ്പോള്‍ കുഞ്ഞിന്റെ ശരീരം ചൂടാകാന്‍ സാദ്ധ്യതകൂടുതലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഡയപ്പറുകള്‍ മൂത്രവും വിയര്‍പ്പുമെല്ലാം വലിച്ചെടുത്ത് ഡ്രൈ ആയി നിലനിര്‍ത്തുന്നവയാണ്. കുട്ടിയുടെ ശരീരത്തില്‍ അമിതമായി ചൂടോ നനവോ അനുഭവപ്പെടുകയില്ല. ഇവ വന്ധ്യതയുണ്ടാകാന്‍ കാരണമാകില്ല.


Friday, January 2, 2009

വീണ്ടുമൊരു കുഞ്ഞ് ദുരന്തം കൂടി

അറുപതാം വയസ്സില്‍ ആറ്റുനോറ്റിരുന്ന് അമ്മയായി ചരിത്രം കുറിച്ച റ്റീച്ചര്‍ക്കു പോലും തന്റെ കുഞ്ഞിനെ ആറ്റുനോറ്റ് വളര്‍ത്താന്‍ കഴിഞ്ഞില്ല. മുറ്റത്തെ കുട്ടുവത്തില്‍ വീണ് രണ്ടാം വയസ്സില്‍ ആ കുഞ്ഞും അമ്മയുടെ അശ്രദ്ധയ്ക്ക് രക്തസാക്ഷിയായി.
ഇതാ വീണ്ടുമൊരു കുഞ്ഞ് ദുരന്തം കൂടി.