തൊണ്ടയില്‍ കടലകുടുങ്ങിയും ബക്കറ്റില്‍ വീണും ഇതുവരെ അനേകം കുരുന്നുകളുടെ ജീവന് പൊലിഞ്ഞിട്ടുണ്ട്. വലിയവരുടെ ചെറിയ അശ്രദ്ധക്ക് കുഞ്ഞുങ്ങള്‍ വലിയ വിലയാണ് കൊടുക്കുന്നത്.
Wednesday, February 25, 2009
Saturday, February 21, 2009
Wednesday, February 11, 2009
Wednesday, February 4, 2009
അവര്‍ പഠിക്കട്ടെ നല്ല പാഠങ്ങള്‍
അവര്‍ പഠിക്കട്ടെ നല്ല പാഠങ്ങള്‍
ഇങ്ങോട്ടു വിളിച്ചാല്‍ അങ്ങോട്ട്!
തെക്കോട്ടു വിട്ടാല്‍ വടക്കോട്ട്!
ഇത് അഹങ്കാരമോ അനുസരണക്കേടോ? അച്ഛനമ്മമാരെ അലട്ടുന്ന എക്കാലത്തെയും വിഷയമാണ് കുട്ടികളുടെ അനുസരണക്കേടും വളര്‍ച്ചയുടെ പല ഘട്ടത്തിലും പ്രകടമാകുന്ന പെരുമാറ്റ വൈകല്യങ്ങളും.
അനുസരണയില്ലായ്മ, ദുശ്ശാഠ്യം, ദുശ്ശീലങ്ങള്‍, മോശമായ പെരുമാറ്റം, തര്‍ക്കുത്തരം തുടങ്ങി പെരുമാറ്റവുമായി ബന്ധപ്പെട്ട വൈകല്യങ്ങള്‍ പലതുണ്ട്. അച്ഛനമ്മമാരുടെ പ്രതീക്ഷയ്ക്കു വിരുദ്ധമായി കുട്ടി പെരുമാറിത്തുടങ്ങുമ്പോഴാണ് അത് ഒരു പ്രശ്നമായി മാറിത്തുടങ്ങുന്നത്. അച്ഛനമ്മമാരുടെ പ്രതീക്ഷകള്‍ തന്നെ കുടുംബത്തിന്റെ വിദ്യാഭ്യാസ നിലവാരം, സാംസ്കാരിക നിലവാരം, സാമ്പത്തികസ്ഥിതി, ഇരുവരുടെയും ഔദ്യോഗിക നിലവാരം, കുട്ടികളുടെ എണ്ണം തുടങ്ങി നിരവധി സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ്.
കുടുംബസാഹചര്യത്തിന് അനുസൃതമല്ലാത്ത വിധം കുട്ടി പെരുമാറിത്തുടങ്ങുന്നത് എന്തുകൊണ്ടാണ്? പെരുമാറ്റം എന്നത് ഒരു പ്രതികരണമാണ്. അങ്ങനെയെങ്കില്‍, പെരുമാറ്റത്തില്‍ സംഭവിക്കുന്ന വൈകല്യങ്ങളും എന്തിനോടോ ഉള്ള അവന്റെ പ്രതികൂലസ്വഭാവമുള്ള പ്രതികരണങ്ങളാകണമല്ലോ.
വിലക്കുകളെ ധിക്കരിക്കാനും മറികടക്കാനുമുള്ള വാസന മനുഷ്യസഹജമാണ്. വളര്‍ച്ചയുടെ പ്രായത്തില്‍ അത് സ്വാഭാവികവുമാണ്. അനുസരണക്കേട് കാണിക്കുന്ന കുട്ടിയെ അച്ഛനമ്മമാര്‍ ശാസിക്കുകയാണല്ലോ പതിവ്. കുട്ടിയെ നേര്‍വഴിക്കു നയിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ശാസന. പക്ഷേ, പലപ്പോഴും നേര്‍വിപരീതമായിരിക്കും ഫലമെന്നു മാത്രം.
അത്ര ഗുരുതരമല്ലാത്ത പെരുമാറ്റദൂഷ്യങ്ങളെ അവഗണിക്കുകയാണ് നല്ലത്. പ്രായത്തിനോ സാഹചര്യത്തിനോ ചേരാത്ത വിധത്തിലുള്ള ചില പദപ്രയോഗങ്ങള്‍, ആംഗ്യങ്ങള്‍, ഗോഷ്ടികള്‍ എന്നിവയെ ഈ ഗണത്തില്‍പ്പെടുത്താം. അച്ഛനമ്മമാര്‍ അത് ഗൌരവപൂര്‍വം കാണുന്നുവെന്ന തോന്നലുണ്ടായാല്‍ അത്തരം സംസാരമോ ചേഷ്ടകളോ ആവര്‍ത്തിക്കാനായിരിക്കും കുട്ടിക്ക് വാസന. പ്രതികരണം തീര്‍ത്തും ഇല്ലാതിരിക്കുമ്പോള്‍ അവന് പിന്നീട് അതിനു മുതിരണമെന്നില്ല.
പക്ഷേ, ഇത് കുട്ടിയുടെ ഏതു പ്രായത്തിലും ഏതു സാഹചര്യത്തിലും ഫലവത്താകണമെന്നില്ല. ഏതെങ്കിലുമൊരു പെരുമാറ്റദൂഷ്യവുമായി ബന്ധപ്പെട്ട് അച്ഛനമ്മമാര്‍ക്കുള്ള അനിഷ്ടം തീവ്രമായി പ്രകടിപ്പിക്കുകയോ കുട്ടിക്ക് കര്‍ശനമായ താക്കീത് നല്‍കുകയോ ചെയ്യേണ്ട അവസരത്തില്‍ കഠിനശിക്ഷകള്‍ക്കു പകരം ശിശുമനശ്ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗമാണ് 'ടൈം ഔട്ട് മെത്തേഡ്.'
ടൈം ഔട്ട് മെത്തേഡ്: അച്ഛനമ്മമാര്‍ക്ക് സ്വീകാര്യമല്ലാത്ത വിധത്തിലുള്ള പെരുമാറ്റം കുട്ടിയില്‍ നിന്ന് ഉണ്ടായാല്‍, ആ അനിഷ്ടം ദേഷ്യത്തോടെയല്ലാതെ തന്നെ അവനെ അറിയിച്ച ശേഷം കുട്ടിക്ക് താത്പര്യമില്ലാത്ത ഒരു സ്ഥലത്തേക്ക് നിശ്ചിതസമയത്തേക്ക് മാറിയിരിക്കാന്‍ നിര്‍ദ്ദേശിക്കുന്ന രീതിയാണ് ഇത്. വീട്ടിലാണെങ്കില്‍ മുറിയുടെ ഒരു മൂലയിലേക്ക് മാറ്റിനിര്‍ത്തുക, കൂട്ടത്തില്‍നിന്ന് മാറ്റിയിട്ട കസേരയില്‍ ഇരുത്തുക തുടങ്ങിയവയൊക്കെ 'ടൈം ഔട്ട് മെത്തേഡ്' ആണ്. എന്നാല്‍ ഈ രീതി അവലംബിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്: കുട്ടിക്ക് പേടിയുണ്ടാക്കുന്ന സ്ഥലങ്ങളോ സാഹചര്യങ്ങളോ ആകരുത് ഇതിനായി തിരഞ്ഞെടുക്കുന്നത്.
'ടൈം ഔട്ട് മെത്തേഡി'നായി സ്വീകരിക്കുന്ന സമയം കുട്ടിയുടെ പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കണം. വളരെ ദീര്‍ഘസമയം കുട്ടിയെ ഒറ്റയ്ക്ക് ഇരുത്തരുത്. കുട്ടിക്ക് കാണാവുന്ന വിധത്തില്‍ ഒരു ടൈമര്‍ കൂടി ഇതിനായി സജ്ജീകരിക്കാം. 'ടൈം ഔട്ട്' എപ്പോള്‍ അവസാനിക്കുമെന്ന് കുട്ടിക്ക് അറിയാന്‍ കഴിയണം എന്നതും പ്രധാനമാണ്. നിങ്ങള്‍ക്ക് കുട്ടിയെ നേരിട്ട് കാണാവുന്ന സ്ഥലമേ ഇതിനായി സ്വീകരിക്കാവൂ. എന്നാല്‍ അവന്റെ അടുത്തു ചെല്ലുകയോ സംസാരിക്കുകയോ ചെയ്യരുത്.
'ടൈം ഔട്ട്' സമയം അവസാനിച്ചുകഴിഞ്ഞാല്‍ ഏതു പെരുമാറ്റദൂഷ്യത്തിനായിരുന്നുവോ ആ ശിക്ഷ, അതിനെക്കുറിച്ചുള്ള സംസാരമോ ഉപദേശമോ ഒഴിവാക്കുക. അവന് അത്തരം പെരുമാറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ ഉദ്ദേശിച്ചുള്ള ഉപദേശവും നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കലുമൊക്കെ പിന്നീടാകുന്നതാണ് നല്ലത്.
നല്ല ശീലങ്ങളെ അഭിനന്ദിക്കുന്നതും, അത് തുടരുന്നതിന് ചെറിയ സമ്മാനങ്ങള്‍ നല്‍കുന്നതും ഗുണം ചെയ്യും. ഉദാഹരണമായി, പ്രഭാതകൃത്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്ന കുട്ടിയെ അവന്റെ പുറത്തുതട്ടി അഭിനന്ദിക്കാം. 'സമ്മാനങ്ങള്‍' എന്ന് ഉദ്ദേശിച്ചത് മിഠായിയോ കളിപ്പാട്ടമോ വാങ്ങിനല്കുന്നതിനെയല്ല. ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഥ പറഞ്ഞുകൊടുക്കുക, വൈകുന്നേരം നടക്കാനിറങ്ങുമ്പോള്‍ കുട്ടിയെക്കൂടി ഒപ്പംകൂട്ടുക, കുറച്ചുനേരംകൂടി ടിവി കാണാന്‍ അനുവദിക്കുക തുടങ്ങിയവയൊക്കെ അവനു നല്കാവുന്ന 'സമ്മാന'ങ്ങളാണ്.
കുട്ടികളില്‍ കൃത്യനിഷ്ഠയും അനുസരണശീലവും വളര്‍ത്താനുള്ള ഒരു മാര്‍ഗവും ഇതോടൊപ്പം പറയാം. പാഠപുസ്തകവുമായി ബന്ധപ്പെട്ടതല്ലാത്ത എന്തെങ്കിലും ചെറിയ ജോലി അവനെ ഏല്പിക്കുക. അത് ചെയ്തുതീര്ക്കാന് ഒരു നിശ്ചിത സമയവും നല്‍കുക. ആ സമയത്തിനകം ജോലി ഭംഗിയായി പൂര്‍ത്തിയാക്കിയാല്‍ ചെറിയൊരു സമ്മാനം നല്‍കാം. ഇക്കാര്യം നേരത്തേ അവനോട് പറയുകയും വേണം.
അവന് ആ ജോലി ചെയ്യുന്ന രീതി, അതിനോടുള്ള മനോഭാവം, ഉത്സാഹം, അച്ചടക്കം എന്നിവയൊക്കെ നിങ്ങള്‍ രഹസ്യമായി നിരീക്ഷിക്കണം. നിശ്ചിത സമയത്തിനകം ജോലി ഭംഗിയായി പൂര്‍ത്തിയാക്കുന്നെങ്കില്‍ ആ ജോലി ചെയ്യാനുള്ള അവന്റെ 'ബെസ്റ്റ് ടൈം' അതാണെന്ന് കണക്കാക്കാം. അതേസമയം, നിശ്ചിത സമയം പിന്നിട്ടിട്ടും ജോലി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അഞ്ചുമിനിറ്റ് കൂടി അധികം നല്‍കണം. കുട്ടിയുടെ കാര്യഗ്രഹണശേഷി, കൃത്യനിഷ്ഠ, ഉത്സാഹശീലം, പ്രവൃത്തിപാടവം എന്നിവയൊക്ക മനസ്സിലാക്കാനും ഈ രീതി ഉപകരിക്കും.
ബിഹേവിയര്‍ ചാര്‍ട്ട്: അച്ഛനമ്മമാര്‍ കുട്ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന നല്ല ശീലങ്ങളുടെ ഒരു ചാര്‍ട്ട് ഉണ്ടാക്കി, കുട്ടിക്കു കൂടി കാണാവുന്ന വിധത്തില്‍ വീട്ടില്‍ സൂക്ഷിക്കുക. അതിലുള്ള ശീലങ്ങള്‍ കുട്ടി പാലിക്കുന്നുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ ചാര്‍ട്ടില്‍ ആ ശീലത്തിനു നേരെ അവന് ഒരു 'സ്റ്റാര്‍' നല്‍കാം. ഇങ്ങനെ ഒരു നിശ്ചിത എണ്ണം സ്റ്റാറുകള്‍ നേടുമ്പോള്‍ അവന് ചെറിയൊരു സമ്മാനവും നല്‍കണം.
കുട്ടി മുതിരുന്നതിനനുസരിച്ച് പ്ര
കടമായ താക്കീതുകളും വിലക്കുകളും നല്കിത്തുടങ്ങാം. കൃത്യനിഷ്ഠയും പെരുമാറ്റ മര്യാദകളും അടിസ്ഥാനമാക്കിയുള്ള ഗൃഹനിയമങ്ങള്‍ നടപ്പാക്കേണ്ടത് കുട്ടിക്ക് പത്തുവയസ്സ് പിന്നിടുന്നതോടെയാണ്. അതേസമയം, അച്ഛനമ്മമാര്‍ തനിക്കുമേല്‍ ഒരു നിയമം അടിച്ചേല്പിക്കുകയാണ് എന്ന തോന്നല്‍ കുട്ടിക്ക് ഉണ്ടാകാനും പാടില്ല.
ഉറങ്ങാന്‍ പോകുമ്പോള്‍ 'നൈറ്റ് ഡ്രസ്' ധരിച്ചിരിക്കണം എന്നത് നിര്‍ബന്ധബുദ്ധിയോടെല്ലാതെ തന്നെ കുട്ടിയെ ശീലിപ്പിക്കാന്‍ ഒരു മാര്‍ഗമുണ്ട്. 'പോയി നൈറ്റ് ഡ്രസ് ധരിക്ക്' എന്ന ആജ്ഞയ്ക്കു പകരം, 'ഇന്ന് നിനക്ക് നീല നൈറ്റ് ഡ്രസ് മതിയോ, അതോ വയലറ്റ് വേണോ' എന്നു ചോദിക്കുക. ഇതുകൊണ്ട് രണ്ടു പ്രയോജനമുണ്ട്: നൈറ്റ് ഡ്രസ് ധരിക്കണമെന്ന കാര്യം അവനെ ഓര്‍മ്മിപ്പിക്കുകയും ചെയ്യാം, അക്കാര്യത്തില്‍ അവന്റെ കൂടി ഇഷ്ടം പരിഗണിക്കുന്നു എന്ന അനുകൂലമായ തോന്നല്‍ സൃഷ്ടിക്കുകയും ചെയ്യാം.
മോശം പെരുമാറ്റത്തിന് കഠിനശിക്ഷ നടപ്പാക്കുമ്പോള്‍ സംഭവിക്കുന്ന ഒരു പോരായ്കയുണ്ട്- തത്കാലത്തേക്ക് അവന് അത്തരം പെരുമാറ്റം ആവര്‍ത്തിക്കുകയില്ലെങ്കിലും, നല്ല ശീലത്തെക്കുറിച്ചോ പെരുമാറ്റത്തെക്കുറിച്ചോ ഉള്ള ഒരു സന്ദേശവും ആ ശിക്ഷ അവനു നല്‍കുന്നില്ല. അതു സംഭവിക്കാത്തിടത്തോളം, ഏതു ഘട്ടത്തില്‍ വേണമെങ്കിലും അവന് അതേ ശീലത്തിലേക്ക് മടങ്ങിപ്പോയേക്കാം.
മാത്രമല്ല, തുടര്‍ച്ചയായ ശിക്ഷ അവനെ ധിക്കാരിയും നിഷേധിയുമാക്കും. അച്ഛനമ്മമാരോട് വൈരാഗ്യബുദ്ധി തോന്നാനും അതു മതി. ഈ പറഞ്ഞതിനൊപ്പം പ്രാധാന്യമുള്ള കാര്യമാണ് കുട്ടിയില്‍ ആത്മവിശ്വാസം വളര്‍ത്തുക എന്നതും. അച്ഛനും അമ്മയും തന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന ധാരണയാണ് കുട്ടിയില്‍ ആത്മവിശ്വാസം വളര്‍ത്തുന്നത്. 'തനിക്ക് കഴിയും' എന്ന വിശ്വാസം കുട്ടിയില്‍ രൂപപ്പെടുത്തിയെടുക്കേണ്ടത് അച്ഛനമ്മമാരുടെ കര്‍ത്തവ്യമാണ്.
കുട്ടികളിലെ ധാരണാശേഷി, പ്രവൃത്തിപാടവം, കൃത്യനിഷ്ഠ എന്നിവയൊക്കെ ജന്മസിദ്ധം എന്നതിനേക്കാള്‍ നമ്മള് അവരെ പരിചയിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതുമാണ്. മന:പൂര്‍വം, നിര്‍ബന്ധബുദ്ധിയോടെ ഇതൊന്നും അടിച്ചേല്പിക്കുകയാണ് എന്ന തോന്നല്‍ സൃഷ്ടിക്കരുതെന്നു മാത്രം.
കടപ്പാട് കേരളകൌമുദി

Subscribe to:
Posts (Atom)