കുഞ്ഞുങ്ങള്‍ക്കു വേണ്ടി വലിയവര്‍ക്കായി ഒരു ബ്ലോഗ്
തൊണ്ടയില്‍ കടലകുടുങ്ങിയും ബക്കറ്റില്‍ വീണും ഇതുവരെ അനേകം കുരുന്നുകളുടെ ജീവന് പൊലിഞ്ഞിട്ടുണ്ട്. വലിയവരുടെ ചെറിയ അശ്രദ്ധക്ക് കുഞ്ഞുങ്ങള്‍ വലിയ വിലയാണ് കൊടുക്കുന്നത്.
Thursday, November 11, 2010
Monday, October 25, 2010
Monday, October 11, 2010
Wednesday, March 17, 2010
Friday, March 12, 2010
Tuesday, February 16, 2010
Tuesday, January 19, 2010
Friday, November 6, 2009
Sunday, November 1, 2009
Thursday, October 8, 2009
Thursday, September 24, 2009
Wednesday, September 23, 2009
Thursday, September 17, 2009
"ഉരുകിയുരുകി വീട്ടിലെ വാവമാര്"

കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഒരു മുത്തശ്ശിയെപ്പോലെ അതീവ താലപര്യം കാട്ടുന്ന
'കേരള കൌമുദി'
ദിനപ്പത്രത്തോട് കേരളത്തിലെ അമ്മമാര്‍ വളരെയേറെ കടപ്പെട്ടിരിക്കുന്നു.
അതിനുദാഹരണം ഈ ബ്ലോഗിലെ വാറ്ത്തകള് മിക്കതും
കേരളകൗമുദിയില്‍ നിന്ന് കടമെടുത്തിട്ടുള്ളതാണെന്നുള്ളതു തന്നെ.
http://kunjungal.blogspot.com/2009/08/blog-post.html
ഇന്നുമുതല്‍ കേരള കൌമുദിയില്‍ പ്രസിദ്ധീകരിക്കുന്ന
"ഉരുകിയുരുകി വീട്ടിലെ വാവമാര്"
എന്ന ഫീച്ച്റിന് എല്ലാ വിധ ആശംസകളും നേരുന്നതോടൊപ്പം
അത് ബ്ലോഗിലെ വായനക്കാര്‍ക്കായി പങ്ക് വെക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
'കേരള കൌമുദി'
ദിനപ്പത്രത്തോട് കേരളത്തിലെ അമ്മമാര്‍ വളരെയേറെ കടപ്പെട്ടിരിക്കുന്നു.
അതിനുദാഹരണം ഈ ബ്ലോഗിലെ വാറ്ത്തകള് മിക്കതും
കേരളകൗമുദിയില്‍ നിന്ന് കടമെടുത്തിട്ടുള്ളതാണെന്നുള്ളതു തന്നെ.
http://kunjungal.blogspot.com/2009/08/blog-post.html
ഇന്നുമുതല്‍ കേരള കൌമുദിയില്‍ പ്രസിദ്ധീകരിക്കുന്ന
"ഉരുകിയുരുകി വീട്ടിലെ വാവമാര്"
എന്ന ഫീച്ച്റിന് എല്ലാ വിധ ആശംസകളും നേരുന്നതോടൊപ്പം
അത് ബ്ലോഗിലെ വായനക്കാര്‍ക്കായി പങ്ക് വെക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
Wednesday, September 16, 2009
മക്കളെ റാഞ്ചുന്നു; ടിപ്പറെന്ന ഇൌ ഭൂതം
മലയാള മനോരമ
മക്കളെ റാഞ്ചുന്നു; ടിപ്പറെന്ന ഇൌ ഭൂതം
ഭൂതം മകനെ തട്ടിക്കൊണ്ടു പോയപ്പോള്‍ കണ്ണ് ചൂഴ്ന്നു നല്കി മകനെ തിരിച്ചെടുത്ത അമ്മയുടെ കഥ പഴകി. ഇന്നിപ്പോള്‍ സ്കൂളിലേക്കു പോയ മക്കള്‍ തിരിച്ചെത്തും വരെ അമ്മമാരുടെ മനസ്സില്‍ ആധി നിറയ്ക്കുന്നത് അവനാണ്. ബെല്ലും ബ്രേക്കുമില്ലാതെ, കണ്ണും കാതുമില്ലാതെ ചീറിപ്പാഞ്ഞു വരുന്ന അവന്. ടിപ്പറെന്ന പുതിയ വില്ലന്‍.
എന്നാല്‍ ടിപ്പര്‍ അപഹരിക്കുന്ന ജീവന് ഒരമ്മയ്ക്കും തിരിച്ചെടുക്കാനാവില്ല. ഇൌ മരണപ്പാച്ചിലിന് എതിരെയുള്ള മുറവിളി തുടങ്ങിയിട്ട് കാലമേറെയായി. നിയമങ്ങളും നിരോധനങ്ങളും കാവലായുള്ളപ്പോഴും അവന് ഒാട്ടം തുടരുകയാണ്.
കഴിഞ്ഞ ഒന്‍പതു മാസത്തിനുള്ളില്‍ ടിപ്പര്‍ തീര്‍ത്ത മരണത്തിന്റെയും അപകടത്തിന്റെയും വഴികളിലൂടെ-
2009
സെപ്റ്റംബര്‍ 14 - പെരിഞ്ഞനത്ത് ദേശീയപാത 17ല്‍ മതിലകത്തിനു സമീപം ജീപ്പും ലോറിയും ഇടിച്ച് കട്ടപ്പന ഇരുപതേക്കര്‍ ചാലില്‍ അജുവിന്റെ ഭാര്യ ബിന്ദു(25) മകന് വിഷ്ണു എന്നിവര്‍ മരിച്ചു.
2009 സെപ്റ്റംബര്‍ 13 - മുഹമ്മയില്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മ ടിപ്പറിടിച്ചു മരിച്ചു. വൈക്കം നഗരസഭ 21-ാം വാര്‍ഡ് വടക്കേപ്പുറത്ത് ആനന്ദക്കുട്ടന്റെ ഭാര്യ ഒാമന(40)യാണ് മരിച്ചത്.
2009 സെപ്റ്റംബര്‍ 1 0 - ആലപ്പുഴ ചാരുംമൂട്ടില്‍ സ്കൂള്‍ വിട്ട് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇടയിലേയ്ക്കു പാഞ്ഞു കയറിയ ടിപ്പര്‍ അപഹരിച്ചത് മൂന്നു കുഞ്ഞു ജീവന്. ശ്രീലക്ഷ്മി (9), മേഘ (9), അശ്വതി(9) എന്നീ കുട്ടികളാണ് മരിച്ചത്.
2009 ഒാഗസ്റ്റ് 25 - ഹരിപ്പാട് ദേശീയപാതയില്‍ കാഞ്ഞൂര്‍ ക്ഷേത്രത്തിനു സമീപം വാനില്‍ ടിപ്പര്‍ ലോറി തട്ടി യുവതി മരിച്ചു. ഭര്‍ത്താവിന് പരുക്കേറ്റു. ചേപ്പാട് കാഞ്ഞൂര്‍ കോട്ടയ്ക്കകം ശ്യാംനിവാസില്‍ ശരത്തിന്റെ ഭാര്യ അനീഷ (19)യാണ് മരിച്ചത്.
2009 ജൂലൈ 08 - ആലുവയില്‍ ദേശീയപാതയില്‍ ടോറസ് ലോറിയിടിച്ചു സ്കൂട്ടറില്‍ ഭര്‍ത്താവിനു പിന്നിലിരുന്നു സഞ്ചരിച്ച വീട്ടമ്മ മരിച്ചു. കളമശേരി എച്ച്എംടി റോഡ് എച്ച്പി ഗ്യാസ് പമ്പിനു സമീപം കടപ്പിള്ളിമൂലയില്‍ ഷംസുദ്ദീന്റെ ഭാര്യ ഷഹര്‍ബാന (32) യാണു മരിച്ചത്.
2009 ജൂണ്‍ 23 -മണിമലയില്‍ അര്‍ധരാത്രി പിന്നാലെ പാഞ്ഞെത്തിയ പൊലീസ് ജീപ്പിനു മാര്‍ഗതടസ്സം സൃഷ്ടിക്കാന്‍ ടിപ്പര്‍ ലോറി റോഡിലേക്കു മണല്‍ തള്ളി. അപ്രതീക്ഷിതമായി റോഡില്‍ മണല്‍ക്കൂന വീഴുന്നതു കണ്ടു നടുങ്ങിയ പൊലീസ് വണ്ടി പെട്ടെന്നു നിര്‍ത്തിയതിനാല്‍ ദുരന്തമൊഴിവായി. ലോറി ഡ്രൈവറും സഹായിയും ഒാടി രക്ഷപ്പെട്ടു.
2009 ജൂണ്‍ 03 - ചെങ്ങന്നൂരില്‍ ചെറിയനാട് റയില്‍ടവേ സ്റ്റേഷനു സമീപം ടിപ്പര്‍ലോറി ജയന്തി ജനത എക്സ്പ്രസില്‍ ഇടിച്ചു. വന്‍ ദുരന്തം ഒഴിവായെങ്കിലും മുക്കാല്‍ മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
2009 മെയ് 20 - ആലുവയില്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന പിതാവും മകളും മരിച്ചു. പറവൂര്‍ കൈതാരം പഴയതുടിയില്‍ സെയ്തുമൊയ്തീന്‍ (31), മകള്‍ നൈസാന (നാല്) എന്നിവരാണ് പറവൂര്‍ റൂട്ടില്‍ മറിയപ്പടിയില്‍ നടന്ന അപകടത്തില്‍ മരിച്ചത്.
2009 മെയ് 13 - കുട്ടനാട്ടില്‍ മങ്കൊമ്പ് ഒന്നാംകരയില്‍ മണ്ണ് കയറ്റിവന്ന ടിപ്പര്‍ ലോറി കീഴ്മേല്‍ മറിഞ്ഞു ഡ്രൈവറും ക്ളീനറും അടിയില്‍ കുടുങ്ങി. ക്യാബിനുള്ളില്‍ ഞെരിഞ്ഞമര്‍ന്ന ഡ്രൈവര്‍ ചങ്ങനാശേരി മാടപ്പള്ളി കളരിക്കല്‍ വീട്ടില്‍ അനീഷ് (27), ക്ളീനര്‍ മാമൂട് പാലമറ്റം മഠത്തില്‍പ്പറമ്പില്‍ വര്‍ഗീസ് (കുഞ്ഞുമോന്49) എന്നിവരെ ഒരുമണിക്കൂറോളം പരിശ്രമിച്ചാണു പുറത്തെടുത്തത്.
2009 മെയ് 10 - മല്ലപ്പള്ളിയില്‍ ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി തട്ടി മരിച്ചു. കുന്നന്താനം മാലിയില്‍ വീട്ടില്‍ മാത്യു കുര്യന്റെ (മോന്‍സി) ഭാര്യ സ്'്യക്ഷമിത മാക്ഷല്‍ത്യുവാണു (40) മരിച്ചത്.
2009 മാര്‍ച്ച് 26 - കഴക്കൂട്ടത്തു കെഎസ്ആര്‍ടിസി ബസിനെ ഒാവര്‍ടേക്ക് ചെയ്തു കയറിയ ടിപ്പര്‍ ലോറിയിടിച്ചു രണ്ടു 10ാം ക്ളാസ് വിദ്യാര്‍ഥികള്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. കഴക്കൂട്ടം കരിയില്‍ നാസീം മന്‍സിലില്‍ അബ്ദുല്‍ കരീമിന്റെയും ലൈലയുടെയും മകന് നിസാമുദീന്‍ (15), അരുവിക്കര ഇരുമ്പ റോഡരികത്തുവീട്ടില്‍ കെ. വേലായുധന്റെയും രമയുടെയും മകന് ധനുശ്യാം(15) എന്നിവരാണു മരിച്ചത്.
2009 ഫെബ്രുവരി 27 - മല്ലപ്പള്ളിയില്‍ മകന്റെ കണ്മുന്നില് അമ്മ ടിപ്പര്‍ ലോറി കയറി മരിച്ചു. ആറന്മുള സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥന് തോട്ടഭാഗം വാരാപ്പുറത്ത് ജോസ് ഈപ്പന്റെ ഭാര്യ തിരുവല്ല ഇറിഗേഷന്‍ വകുപ്പ് ജീവനക്കാരി സുനു എം. ചാണ്ടിയാണ് (46) മരിച്ചത്.
2009 ഫെബ്രുവരി 2 6 - മീനങ്ങാടിയില്‍ അണ്ണാംവയല്‍ കുറുമ കോളനി മൂപ്പന് കുള്ളന്‍ (85) ടിപ്പര്‍ ലോറി കയറി മരിച്ചു.
2009 ഫെബ്രുവരി 14 - കടുത്തുരുത്തിയില്‍ ടിപ്പര്‍ ബൈക്കിലിടിച്ച് ബൈക്ക് ഓടിച്ചിരുന്ന വീട്ടമ്മ മരിച്ചു. മാന്നാര്‍ പാട്ടത്തില്‍ വടക്കേപ്പറമ്പില്‍ (പിറവം കക്കാട് ഇടയാലില്‍) ശശിധരന് നായരുടെ ഭാര്യ കൃഷ്ണകുമാരിയാണ് (കുഞ്ഞുമോള്‍ 37) ആപ്പാഞ്ചിറയിലുണ്ടായ അപകടത്തില്‍ മരിച്ചത്.
2009 ജനുവരി 23 - മാരാരിക്കുളത്ത് ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിയുടെ തുറന്നുകിടന്ന പിന്‍ഭാഗം തലയില്‍ത്തട്ടി സൈക്കിള്‍ യാത്രക്കാരന് തല്‍ക്ഷണം മരിച്ചു. മാരാരിക്കുളം വടക്കു പഞ്ചായത്ത് കണിച്ചുകുളങ്ങര നിധീഷ് ഭവനില്‍ നാരായണന് (64) ആണു മരിച്ചത്.
2009 ജനുവരി 17 - മാവേലിക്കരയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ചെറുകുന്നം എസ്എന്‍ സെന്‍ട്രല്‍ സ്കൂളിലെ ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥി റോബിന്‍രാജ് (15) മരിച്ചു.
2009 ജനുവരി 16 - കുട്ടനാട്ടില്‍ അമിതവേഗത്തില്‍ വന്ന ടിപ്പര്‍ ലോറി പിക്കപ് വാനിനു സമീപം സംസാരിച്ചുനിന്ന സുഹൃത്തുക്കളെ കക്ഷല്‍നാലിലേക്കു ഇടിച്ച് തെറിപ്പിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രാമങ്കരി വേഴപ്ര ഹരിശ്രീയില്‍ വിജയസദനത്തില്‍ വിജയകുമാറിന്റെ മകന് ഹരികുമാര്‍ (26) ആണു മരിച്ചത്.
2009 ജനുവരി 07 - ചങ്ങനാശേരിയില്‍ ടിപ്പര്‍ ബൈക്കിലിടിച്ചു മല്ലപ്പള്ളി ഈസ്റ്റ് പന്നിക്കാമണ്ണില്‍ ശശിധരന്‍പിള്ളയുടെ മകന് രതീഷ് (22) മരിച്ചു.
ഒന്‍പതു മാസത്തിനിടെ ഇരുപതോളം പേര്..! കണക്കില്‍ പെടാതെ പൊലിഞ്ഞു പോയ ജീവനുകള്‍ ഒരുപക്ഷേ അതിലുമേറെ. ടിപ്പറിന്റെ വേഗതയ്ക്കു പൂട്ടിടാന്‍ ഒരു വേഗപ്പൂട്ടിനുമായില്ലെന്ന യാഥാര്‍ഥ്യം നമ്മുടെ നിയമപരിരക്ഷാ സംവിധാനങ്ങള്‍ക്കു നേരെ കൊഞ്ഞനം കുത്തുന്നു.
വേഗനിരോധനം നിലവില്‍ വന്ന് നിരവധി ജില്ലകളില്‍ നിന്നും അനേകം ലോറികള്‍ പിടിച്ചെടുത്തു. സ്കൂള്‍ സമയത്ത് ടിപ്പറിനെ നിരോധിച്ചു. എന്നിട്ടും മാറ്റമില്ലാതെ തുടരുന്നത് ഒന്നു മാത്രം, അപകടങ്ങള്‍. സ്കൂള്‍ സമയം നോക്കാതെ നിരത്തുകള്‍ കയ്യടക്കുന്ന ടിപ്പറുകളെ അധികൃതരും കണ്ടില്ലെന്നു നടിക്കുകയാണോ..? അതോ എന്നത്തേയും പോലും ഒടുവിലത്തെ മൂന്നു കുഞ്ഞു ജീവനുകളുടെ നഷ്ടമുണ്ടാക്കിയ വാര്‍ത്തകള്‍ കെട്ടടങ്ങും വരെ മാത്രം ഇൌ പ്രഹസനങ്ങള്‍ തുടരുമോ..?
ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച് ചൂടാറും മുന്‍പേ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് സംഘം കോലഞ്ചേരിയില്‍ നിന്നു പകര്‍ത്തിയത് മണിക്കൂറുകള്‍ക്കു മുന്‍പാണ്..!
ഇനിയും ഏതു വാതിലാണ് നമ്മള് മുട്ടേണ്ടത്..? എത്ര ജീവനുകളാണ് ബലി കൊടുക്കേണ്ടത്..? ടിപ്പറെന്ന അതിവേഗത്തിനു നേരെ നിയമത്തിന്റെ തൃക്കണ്ണൊന്നു തുറപ്പിക്കാന്‍..!
Tuesday, September 15, 2009
Monday, September 14, 2009
Friday, August 28, 2009
Subscribe to:
Posts (Atom)